അങ്കമാലി: മഞ്ഞപ്ര ഗ്രാമക്ഷേമം ലൈബ്രറിയുടെ പ്ലാറ്റിനംജൂബിലി ആഘോഷങ്ങളുടെ സമാപനം ഏപ്രിലിൽ നടക്കും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അൽഫോൻസാ ഷാജൻ ചെയർപേഴ്സനായും ലൈബ്രറി സെക്രട്ടറി കെ.കെ. വിജയൻ കൺവീനറുമായി 101അംഗ സംഘാടകസമിതി രൂപീകരിച്ചു. യോഗം പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി സജീവ് അരീക്കൽ അദ്ധ്യക്ഷനായി. ജില്ല ലൈബ്രറി കൗൺസിൽ അംഗം ഉഷ മാനാട്ട്, സി.പി.എം ലോക്കൽ സെക്രട്ടറി രാജു അമ്പാട്ട്, മുൻപഞ്ചായത്ത് പ്രസിഡന്റ് ടി.പി. വേണു, വ്യാപാരി വ്യവസായിസമിതി പ്രസിഡന്റ് ജോസ് കാവുങ്ങ, ഡി.വെ.എഫ്.ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ബിബിൻ വർഗീസ്, ശാസ്ത്രസാഹിത്യ പരിഷത്ത് യൂണിറ്റ് സെക്രട്ടറി ടി.കെ. ജയൻ, ജനതാദൾ എസ് മഞ്ഞപ്ര പഞ്ചായത്ത് കമ്മിറ്റി പ്രസിസന്റ് പി.എം. പൗലോസ് എന്നിവർ പ്രസംഗിച്ചു.