
കൊച്ചി: ഇന്ത്യൻ മെറ്റീരിയോളജിക്കൽ സൊസൈറ്റിയുടെ സർ ഗിൽബർട് വാക്കർ സ്വർണമെഡൽ കൊച്ചിയിലെ ശാസ്ത്രജ്ഞൻ ഡോ.പി.വി.ജോസഫിന് ലഭിച്ചു. കാലാവസ്ഥാ ശാസ്ത്ര ഗവേഷണത്തിലെ ആജീവനാന്ത സംഭാവനകൾക്കാണ് ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം. 60 വർഷമായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന പി.വി.ജോസഫ് പൂനെയിലെ ഇന്ത്യൻ കാലാവസ്ഥാ പ്രവചന കേന്ദ്രത്തിന്റെ മേധാവിയായും കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലും കൊളറാഡോ, ഹവായ് തുടങ്ങിയ വിദേശ സർവകലാശാലകളിലും വിസിറ്റിംഗ് പ്രൊഫസറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഓഷ്യൻ സൊസൈറ്റി ഒഫ് ഇന്ത്യയുടെ സ്ഥാപകരിൽ ഒരാളാണ്.