ആലുവ: ആലുവ നക്ഷത്രക്കൂട്ടവും ടാസും ചേർന്ന് സംഘടിപ്പിച്ച ലോക നാടകദിനാചരണം നഗരസഭാ ചെയർമാൻ എം.ഒ. ജോൺ ഉദ്ഘാടനം ചെയ്തു. എസ്. പ്രേംകുമാർ അദ്ധ്യക്ഷത വഹിച്ചു. സി.ഡി. ജോസ്, ബാബു പള്ളാശേരി, ജയൻ മാലിൽ, ശ്രീലത രാധാകൃഷ്ണൻ, തമ്മനം ഗോപി, സി.എൻ.കെ മാരാർ, കൊച്ചിൻ മൻസൂർ എന്നിവർ സംസാരിച്ചു. കെ.പി.എ.സി ലളിത അഭിനയിച്ച 50 സിനിമകളിലെ ഗാനങ്ങൾ കൊച്ചിൻ മൻസൂർ അവതരിപ്പിച്ചു.