മൂവാറ്റുപുഴ: പെരിങ്ങഴ ഇ.കെ. നായനാർ മെമ്മോറിയൽ ഗ്രസ്ഥശാലയെ പ്രതിനിധീകരിച്ച് വായനാമത്സരത്തിലും ബാലോത്സവത്തിലും പങ്കെടുത്ത് വിയകളായവർക്ക് മെമന്റോയും സമ്മാനങ്ങളും വിതരണം ചെയ്തു. ബിനു ബേബി അദ്ധ്യക്ഷത വഹിച്ചു. ആരക്കുഴ പഞ്ചായത്ത് സമിതി അംഗം ഇമ്മാനുവൽ താലൂക്കുതല വനിതാ വായനാമത്സരത്തിൽ ആറാംസ്ഥാനം ലഭിച്ച താഹിറ അഫ്സലിനെ മെമന്റോ നൽകി ആദരിച്ചു. ബാലോത്സവത്തിലും യു.പി വായനാ മത്സരത്തിലും പങ്കെടുത്തവർക്ക് കെ.എ. ബേബി പ്രോത്സാഹന സമ്മാനം വിതരണം ചെയ്തു. കെ.എ. ബേബി, ടി.എൻ. ഷാജി, പി.കെ. നാരായണൻ, ഗ്രന്ഥശാല സെക്രട്ടറി പി.കെ. അമ്മിണി എന്നിവർ സംസാരിച്ചു.