
വൈപ്പിൻ: കിടപ്പു രോഗികളായ സ്ത്രീകൾക്ക് സാന്ത്വന പരിചരണത്തിന് ആരംഭിച്ച ജെറമിയ അഞ്ജലി മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. കെ. എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ. അദ്ധ്യക്ഷനായി.
ജെറമിയ അഞ്ജലി ഹോമിൽ 50 സ്ത്രീകൾക്ക് സാന്ത്വന പരിചരണത്തിന് സംവിധാനമുണ്ട്. 50 പുരുഷ കിടപ്പുരോഗികൾക്കായി കാൻകൂർ ഫൗണ്ടേഷൻ നേരത്തെ സൗകര്യമൊരുക്കിയിരുന്നു. എറണാകുളം ജനറൽ ആശുപത്രിയിലും മറ്റ് സർക്കാർ ആശുപത്രികളിലും ഉപേക്ഷിക്കപ്പെടുന്ന കിടപ്പുരോഗികൾക്കാണ് സാന്ത്വന പരിചരണം നൽകുന്നതെന്ന് കെ. ജെ. പീറ്റർ പറഞ്ഞു.