
വൈപ്പിൻ: സംഗീത കൂട്ടായ്മയായ ചങ്ങാതിക്കൂടിന്റെ ഒന്നാം വാർഷികവും കുടുംബസംഗമവും കെ. എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. നായരമ്പലം മംഗല്യ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ രക്ഷാധികാരി രമ സുരേഷ് അദ്ധ്യക്ഷയായി.
കെ. പി. സി. സി. സെക്രട്ടറി മലയിൻകീഴ് വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് അംഗം വിജില, നായരമ്പലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി. കെ. രാജീവ്, ഉദയകുമാർ തിരുവനന്തപുരം, അജിത്ത് പേയാട് എന്നിവർ പ്രസംഗിച്ചു. വിശിഷ്ടാതിഥികളെ ചങ്ങാതിക്കൂട് ഡയറക്ടർ കുഞ്ഞുമോൻ തിരുവനന്തപുരം പൊന്നാട അണിയിച്ചു.