മൂവാറ്റുപുഴ: കേരള ചലച്ചിത്ര അക്കാഡമി അംഗമായി തിരഞ്ഞെടുക്കപ്പെട്ട സിനിമാ സംവിധായകനും എഴുത്തുകാരനും തിരക്കഥാകൃത്തുമായ എൻ. അരുണിന് തൃക്കളത്തൂർ സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് സ്വീകരണം നൽകും.ഇന്ന് വൈകിട്ട് 5.30ന് തൃക്കളത്തൂർ ശ്രീഭദ്ര ഓഡിറ്റോറിയത്തിൽ നടക്കുന്ന സ്വീകരണ സമ്മേളനം റിട്ട.ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്യും. ചലചിത്ര സംവിധായകൻ മെക്കാർട്ടിൻ മുഖ്യാതിഥിയാകും. രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. തുടർന്ന് സിനിമ-ടിവി താരങ്ങൾ അണിനിരക്കുന്ന കലാവിരുന്ന്.