ആലുവ: മുപ്പത്തടം ഗവ. ഹൈസ്കൂൾ ഹെഡ്മിസ്ട്രസായിരുന്ന ജി. അജിതകുമാരിക്ക് സഹപ്രവർത്തകരും പി.ടി.എ അംഗങ്ങളും പൂർവവിദ്യാർത്ഥികളും യാത്രഅയപ്പ് നൽകി. പി.ടി.എ പ്രസിഡന്റ് എം.എൻ. അജയകുമാർ അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ, ജില്ലാ പഞ്ചായത്ത് അംഗം യേശുദാസ് പറപ്പിള്ളി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജലക്ഷ്മി, വാർഡ് മെമ്പർ കെ.എൻ. രാജീവ്, സീനിയർ അദ്ധ്യാപിക സ്മിത കോശി, ടി.കെ. ഷാജഹാൻ, രത്‌നമ്മ സുരേഷ്, പി.എച്ച്. സാബു, ഫിറോസ്ഖാൻ, സി.കെ. ആശ എന്നിവർ പ്രസംഗിച്ചു.