ആലുവ: സിൽവർലൈൻ പദ്ധതിക്കെതിരെ യു.ഡി.എഫ് ജില്ലാ കമ്മിറ്റി 31ന് ആലുവയിൽ സംഘടിപ്പിക്കുന്ന ജനസദസ്സിൽ കളമശേരി നിയോജക മണ്ഡലത്തിൽനിന്ന് ആയിരംപേരെ പങ്കെടുപ്പിക്കും. നേതൃത്വയോഗത്തിൽ കെ.പി.സി.സി.ജനറൽ സെക്രട്ടറി ബി.എ. അബ്ദുൽ മുത്തലിബ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ എം.പി. അഷറഫ് മൂപ്പൻ, കെ.വി. പോൾ, വി.കെ. ഷാനവാസ്, സി.കെ. ബീരാൻ, ഇ.എം. അബ്ദുൾ സലാം, വി.കെ. അബ്ദുൾ അസീസ്, സി.ജെ. ഉമ്മൻ, എ.എം. അലി, മുഹമ്മദ് കുഞ്ഞ് ചവിട്ടിതറ, വി.എ. മുഹമ്മദ് അഷറഫ്, ടി.എച്ച്. നൗഷാദ്, കെ.ഐ. ഷാജഹാൻ, മുഹമ്മദ് കുഞ്ഞ് വെള്ളക്കൽ, ആരിഫ മുഹമ്മദ്, സി.യു. ജബ്ബാർ, നാസർ എടയാർ, ജയകുമാർ, എ.കെ. ബഷീർ എന്നിവർ പ്രസംഗിച്ചു.