ആലുവ: കെ.പി.എം.എസ് ആലുവ യൂണിയൻ സംഘടിപ്പിച്ച സുവർണഗാഥ സാംസ്‌കാരിക സമ്മേളനം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സർവവിജ്ഞാനകോശം ഡയറക്ടർ ഡോ. മ്യൂസ് മേരി ജോർജ് മുഖ്യപ്രഭാഷണം നടത്തി. എഫ്.ഐ.ടി ചെയർമാൻ ആർ. അനിൽകുമാർ മുഖ്യാതിഥിയായിരുന്നു. കെ.പി.എം.എസ് സംസ്ഥാന കമ്മിറ്റിഅംഗം എം. രവി, ആലുവ മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ, കൗൺസിലർ പി.എസ്. പ്രീത എന്നിവർ സംസാരിച്ചു. ഏപ്രിൽ രണ്ടിന് കോഴിക്കോട് നടക്കുന്ന സുവർണജൂബിലി സമ്മേളനത്തിന്റെ ഭാഗമായാണ് സുവർണഗാഥ സംഘടിപ്പിച്ചത്.