bankers
സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്സ് ക്ളബ് കേരള ഏർപ്പെടുത്തിയ മികച്ച ബാങ്കേഴ്സ് ക്ളബിനുള്ള അവാർഡ് ആലുവ ബാങ്കേഴ്സ് ക്ളബ് പ്രസി‌ഡന്റ് പി.വി. ജോയി, സെക്രട്ടറി പി.കെ. ശ്രീധരൻപിള്ള, ട്രഷറർ സനൽ പോൾ അഗസ്റ്റ്യൻ, വി.ഒ. പാപ്പച്ചൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങുന്നു

ആലുവ: സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്സ് ക്ളബ് കേരള ഏർപ്പെടുത്തിയ മികച്ച ബാങ്കേഴ്സ് ക്ളബിനുള്ള അവാർഡ് ആലുവ ബാങ്കേഴ്സ് ക്ളബിന് ലഭിച്ചു. 37 അഫിലിയേറ്റ് ക്ളബുകളിൽ നിന്നായിരുന്നു തിരഞ്ഞെടുപ്പ്. ഇടപ്പള്ളിയിൽ നടന്ന ചടങ്ങ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ആലുവ ബാങ്കേഴ്സ് ക്ളബ് പ്രസി‌ഡന്റ് പി.വി. ജോയി, സെക്രട്ടറി പി.കെ. ശ്രീധരൻപിള്ള, ട്രഷറർ സനൽപോൾ അഗസ്റ്റ്യൻ, വി.ഒ. പാപ്പച്ചൻ എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.