
തൃക്കാക്കര: കാക്കനാട് സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ നടന്ന പൊതുസമ്മേളനം ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ.ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു.സി.ഐ.ടി.യു തൃക്കാക്കര ഏരിയ സെക്രട്ടറി കെ.ടി എൽദോ അദ്ധ്യക്ഷനായി. എ.പി.ഷാജി (എ.ഐ.ടി.യു.സി ), കെ.ആർ. ബാബു (സി.ഐ.ടി.യു), എ.എ.ഇബ്രാഹിംകുട്ടി (എസ്.ടി.യു.യു ജില്ലാ സമിതി അംഗം), പി അലിയാർ (ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി) തൃക്കാക്കര നഗരസഭ കൗൺസിലർമാരായ എം.ഒ വർഗീസ്, സി.സി വിജു എന്നിവർ സംസാരിച്ചു.