
പള്ളുരുത്തി: ഗുരുധർമ്മ പ്രചാരണസഭ കൊച്ചി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ധർമ്മമീമാംസ പരിഷത്ത് നടന്നു. കുമ്പളങ്ങി തെക്ക് ശ്രീനാരായണ ധർമ്മ പ്രബോധിനി ഹാളിൽ നടന്ന പരിപാടി കേന്ദ്രസമിതി ചീഫ് കോ-ഓർഡിനേറ്റർ കെ.എസ്.ജെയിൻ ഉദ്ഘാടനം ചെയ്തു.
കൊച്ചി മണ്ഡലം പ്രസിഡന്റ് ഗീതാ സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു. ശ്രീനാരായണ ധർമ്മം എന്ന വിഷയത്തിൽ സ്വാമി ശിവബോധാനന്ദ ക്ലാസെടുത്തു. അഡ്വ.എൻ.എൻ.സുഗുണപാലൻ, ഷിബുമോൻ, റാണിമണി, ലിവിവാസവൻ, പി.കെ.ശിവദാസ്, എ.എ.അഭയ്, പി.പി.ശിവദത്തൻ, വി.എസ്.സന്തോഷ്, മണി കുഞ്ഞപ്പൻ, മീന ഷിബു, സുലഭ വൽസൻ തുടങ്ങിയവർ സംബന്ധിച്ചു. ഉച്ചകഴിഞ്ഞ് നടന്ന ബ്രഹ്മവിദ്യാലയ കനക ജൂബിലി സമ്മേളനം അഡ്വ.പി.എം. മധു ഉദ്ഘാടനം ചെയ്തു.