11

തൃക്കാക്കര: കേന്ദ്ര സർക്കാരിന്റെ ഫാസിസ്റ്റ് നടപടികൾക്കെതിരെയും സംസ്ഥാന സർക്കാരിന്റെ ജീവനക്കാരോടും അദ്ധ്യാപകരോടുമുള്ള തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെയും സെറ്റോ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാക്കനാട് കളക്ടറേറ്റ് നടയിൽ പ്രകടനം നടത്തി. എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എം.ജെ തോമസ് ഹെർബിറ്റ് ഉദ്ഘാടനം ചെയ്തു.

സെറ്റോ ജില്ലാ ചെയർമാനും എൻ.ജി.ഒ.എ സംസ്ഥാന സെക്രട്ടറിയുമായ കെ.എസ്.സുകുമാർ അദ്ധ്യക്ഷനായി. സെറ്റോ ജില്ല കൺവീനറും കെ.പി.എസ്.ടി.എ സംസ്ഥാന സെക്രട്ടറിയുമായ ടി.യു. സാദത്ത്, കെ.ജി.ഒ.യു സംസ്ഥാന വൈസ് പ്രസിഡന്റ് ബി.ഗോപകുമാർ,​ സെറ്റോ അംഗസംഘടന ജില്ല പ്രസിഡന്റുമാരായ ആന്റണി സാലു, രഞ്ചിത്ത് മാത്യു,​ സി.വി.ബെന്നി, ശ്രീദേവ്,​ ജില്ല സെക്രട്ടറിമാരായ ടി.വി. ജോമോൻ, മനോജ്,​ കെ.ജി.രാജീവ്, സിനു പി ലാസർ,കെ.എ ഉണ്ണി,സി.വി വിജയൻ, ബേസിൽ വർഗ്ഗീസ് തുടങ്ങിയവർ സംസാരിച്ചു