നെടുമ്പാശേരി: എസ്.എൻ.ഡി.പി യോഗം കപ്രശേരി ശാഖ പോഷക സംഘടന ഭാരവാഹികളുടെ സംയുക്തയോഗം ശാഖാ പ്രസിഡന്റ് പി.എൻ. ദേവരാജന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ലിജി ശിവദാസ് ഭദ്രദീപം കൊളുത്തി. യുണിയൻ വക അഗതി - വിധവ പെൻഷൻ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ്‌ബാബു വിതരണം ചെയ്തു. യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി കെ.ആർ. സോമൻ, വനിതാസംഘം സെക്രട്ടറി രാജി ശിവദാസ് എന്നിവർ പ്രസംഗിച്ചു.