മൂവാറ്റുപുഴ: നിർമലാ സദൻ ടീച്ചർ ട്രെയിനിംഗ് കോളേജ് ഫോർ സ്പെഷ്യൽ എഡ്യൂക്കേഷനിലെ സ്റ്റുഡന്റ്സ് യൂണിയൻ ഉദ്ഘാടനം രജീഷ് രമേശൻ നിർവഹിച്ചു. പ്രിൻസിപ്പഅ ഡോ. സിസ്റ്റർ ദിവ്യ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ഷേർളി സംസാരിച്ചു . തുടർന്ന് നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ചെയർമാൻ മുഹമ്മദ് ഫായിസ്, വൈസ് ചെയർപേഴ്സൺ ലിഡിയ തെരേസ പയസ്, ജനറൽ സെക്രട്ടറി ജിയോൾ രാജു, യു.യു.സി ജോയൽ ജോസഫ്, സ്പോർട്സ് ക്ലബ്ബ് സെക്രട്ടറി നാഥൂ കൃഷ്ണ, ആർട്സ് ക്ലബ്ബ് സെക്രട്ടറി റോസ് മേരി മാത്യൂ, മാഗസിൻ എഡിറ്റർ ഗൗതമി ജി.ബി എന്നിവർ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.