raveendran

ആലുവ: എസ്.എൻ.ഡി.പി യോഗം ചാലക്കൽ ശാഖയുടെ 72-ാമത് വാർഷിക പൊതുയോഗം യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ അദ്ധ്യക്ഷനായി. ശാഖ പ്രസിഡന്റ് എൻ.ഐ. രവീന്ദ്രൻ, സെക്രട്ടറി എൻ.പി. സുനിൽകുമാർ, യൂണിയൻ കമ്മിറ്റിയംഗം എ.ആർ. സുനിൽ ഘോഷ്, ടി.വി. പ്രസാദ്, കെ.വി. ഷിജു എന്നിവർ സംസാരിച്ചു.

പുതിയ ഭാരവാഹികളായി എൻ.ഐ. രവീന്ദ്രൻ (പ്രസിഡന്റ്), ജിജി ആനാട്ടിൽ (വൈസ് പ്രസിഡന്റ്), എൻ.പി. സുനിൽകുമാർ (സെക്രട്ടറി), സുനിൽ ഘോഷ് (യുണിയൻ കമ്മിറ്റി അംഗം) എന്നിവരെ തിരഞ്ഞെടുത്തു.