cial
പണിമുടക്കി നോടനുബന്ധിച്ച് നെടുമ്പാശേരി എയർപോർട്ടിൽ നടന്ന പ്രകടനത്തിന് ജീമോൻ കയ്യാല, എ.എസ്. സുരേഷ് തുടങ്ങിയവർ നേതൃത്വം നൽകുന്നു

നെടുമ്പാശേരി: കേന്ദ്ര തൊഴിൽ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനംചെയ്ത 48 മണിക്കൂർ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ തൊഴിലാളികൾ പണിമുടക്കി പ്രകടനം നടത്തി. സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി യൂണിയനിൽപ്പെട്ട ആയിരത്തോളം തൊഴിലാളികളാണ് പണിമുടക്കിയത്. ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മിറ്റി അംഗം ജീമോൻ കയ്യാല, സി.ഐ.ടി.യു ജില്ലാ കൗൺസിൽ അംഗം എ.എസ്. സുരേഷ്, ലീന അച്ചു, ഷിജോ തച്ചപ്പള്ളി, സി.എം. തോമസ്, എം.കെ. മഹേഷ്, മെജോ ജോസ്, എ. സുകേഷ്, സീന ശശി എന്നിവർ നേതൃത്വം നൽകി.