കാലടി: ഭിന്നശേഷിക്കാരുടെ ആശ്രിതർക്കായി അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് ഒരുക്കുന്ന നൂതനപദ്ധതിക്ക് കാഞ്ഞൂർ പഞ്ചായത്തിൽ തുടക്കം. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ദേവസിക്കുട്ടി ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് അംഗം പ്രിയ രഘു അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ഒ. ജോർജ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.വി. അഭിജിത്ത്, ആൻസിജോജോ, പഞ്ചായത്ത് അംഗം ഷിജി ജോയ് എന്നിവർ സംസാരിച്ചു.