p

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് നടൻ ദിലീപിനെ ഇന്നലെ

ഏഴു മണിക്കൂ‌ർ ചോദ്യം ചെയ്തശേഷം വിട്ടയച്ചു. ഇന്നുരാവിലെ 11ന് വീണ്ടും ഹാജരാകണമെന്ന് നി‌ർദ്ദേശം നൽകി. നടിയെ ആക്രമിച്ച് പ്രതി പൾസർ സുനി ഫോണിൽ പകർത്തിയ ദൃശ്യം കണ്ടിട്ടില്ലെന്ന് ദിലീപ് ആവർത്തിച്ചു. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി അറിയില്ലെന്നും പറഞ്ഞു.


ആലുവ പൊലീസ് ക്ലബ്ബിൽ ഇന്നലെ രാവിലെ 11.30ന് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എസ്.ശ്രീജിത്തിന്റെ മേൽനോട്ടത്തിലായിരുന്നു ചോദ്യം ചെയ്യൽ. പല ചോദ്യങ്ങളോടും നിഷേധാത്മക നിലപാട് സ്വീകരിച്ചെങ്കിലും ദിലീപിൽ നിന്ന് ചില നി‌ർണായക വിവരങ്ങൾ ശേഖരിക്കാനായെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ഇതുവരെ ശേഖരിച്ച മൊഴികളും ഫോറൻസിക് വിവരങ്ങളും കോർത്തിണക്കിയായിരുന്നു ചോദ്യങ്ങൾ. ചില ചോദ്യങ്ങളോട് ദിലീപ് മൗനം പാലിച്ചു.

ഫോറൻസിക് റിപ്പോ‌ർട്ട് ഉൾപ്പെടെയുള്ള കാട്ടി കൂടുതൽ വിവരങ്ങൾ ചോദിച്ചറിയാനാണ് ഇന്നും ഹാജരാകാൻ ആവശ്യപ്പെട്ടത്. ഇന്നലെ 11മണിക്ക് ഹാജരാകാനാണ് ആവശ്യപ്പെട്ടിരുന്നതെങ്കിലും 20 മിനിറ്റ് വൈകി, ഫോക്സ് വാഗൺ പോളോ കാറിലാണ് ദിലീപ് എത്തിയത്. കരിനീല ഷ‌ർട്ടും ഇളം നീല ജീൻസും കറുത്ത മാസ്കുമായിരുന്നു വേഷം. 11.30ന് ചോദ്യം ചെയ്യൽ ആരംഭിച്ചു. വൈകിട്ട് 6.45ഓടെയാണ് മടങ്ങിയത്. ദിലീപിന്റെ ഭാര്യ കാവ്യ മാധവനെ അടുത്ത ദിവസം ചോദ്യം ചെയ്യും. ഇവർക്ക് ഉടൻ ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയേക്കും.

​സാ​ഗ​ർ​ ​വി​ൻ​സെ​ന്റി​നെ
ചോ​ദ്യം​ ​ചെ​യ്യ​ണ​മെ​ന്ന് ​സ​ർ​ക്കാർ

കൊ​ച്ചി​:​ ​ന​ടി​യെ​ ​ആ​ക്ര​മി​ച്ച​ ​കേ​സി​ലെ​ ​സാ​ക്ഷി​ ​ആ​ല​പ്പു​ഴ​ ​സ്വ​ദേ​ശി​ ​സാ​ഗ​ർ​ ​വി​ൻ​സെ​ന്റി​നെ​ ​ചോ​ദ്യം​ ​ചെ​യ്യേ​ണ്ട​തു​ണ്ടെ​ന്ന് ​സ​ർ​ക്കാ​ർ​ ​ഹൈ​ക്കോ​ട​തി​യി​ൽ​ ​അ​റി​യി​ച്ചു.​ ​മൊ​ഴി​മാ​റ്റാ​ൻ​ ​ക്രൈം​ബ്രാ​ഞ്ച് ​ഉ​ദ്യോ​ഗ​സ്ഥ​ൻ​ ​ബൈ​ജു​ ​പൗ​ലോ​സ് ​ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​താ​യി​ ​ആ​രോ​പി​ച്ച് ​സാ​ഗ​ർ​ ​ന​ൽ​കി​യ​ ​ഹ​ർ​ജി​യി​ലാ​ണി​ത്.​ ​ചോ​ദ്യം​ ​ചെ​യ്യ​ലി​ന് ​അ​ഭി​ഭാ​ഷ​ക​ന്റെ​ ​സാ​ന്നി​ദ്ധ്യം​ ​അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ​സാ​ഗ​ർ​ ​ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും​ ​പ്ര​തി​ക​ൾ​ക്കാ​ണ് ​അ​പൂ​ർ​വ​മാ​യി​ ​ഇ​ത്ത​ര​ത്തി​ൽ​ ​അ​നു​മ​തി​ ​ന​ൽ​കു​ന്ന​തെ​ന്നും​ ​ഹ​ർ​ജി​ക്കാ​ര​ൻ​ ​സാ​ക്ഷി​യാ​ണെ​ന്നും​ ​അ​ഡി​ഷ​ണ​ൽ​ ​പ​ബ്ളി​ക് ​പ്രോ​സി​ക്യൂ​ട്ട​ർ​ ​പി.​ ​നാ​രാ​യ​ണ​ൻ​ ​വ്യ​ക്ത​മാ​ക്കി.​ ​തു​ട​ർ​ന്ന് ​ജ​സ്റ്റി​സ് ​അ​നു​ ​ശി​വ​രാ​മ​ന്റെ​ ​ബെ​ഞ്ച് ​ഹ​ർ​ജി​ ​ഇ​ന്നു​ ​പ​രി​ഗ​ണി​ക്കാ​ൻ​ ​മാ​റ്റി.​ ​കാ​വ്യ​ ​മാ​ധ​വ​ന്റെ​ ​സ​ഹോ​ദ​ര​ന്റെ​ ​സ്ഥാ​പ​ന​മാ​യ​ ​'​ല​ക്ഷ്യ​'​യി​ലെ​ ​മു​ൻ​ ​ജീ​വ​ന​ക്കാ​ര​നാ​ണ് ​സാ​ഗ​ർ.