
കുറുപ്പംപടി: ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മുടക്കുഴ പഞ്ചായത്ത് മുൻ പ്രസിഡന്റ് അഡ്വ.ഷാജി ചിറക്കലിനെ പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ ആദരിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ജെ. മാത്യു, പ്ലാനിംഗ് ഓഫീസർ പി.എൻ.സജി, എൽദോ കെ.എം., ലഷ്മി സലിം, അജിത, രജനി എന്നിവർ പങ്കെടുത്തു.