കൊച്ചി: ദ്വിദിന ദേശീയപണിമുടക്കിന്റെ ഭാഗമായി സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിൽ പാലാരിവട്ടത്ത് നടന്ന സമരസർഗോത്സവം സി.ഐ.ടി.യു സംസ്ഥാനകമ്മിറ്റി അംഗം കെ.എ. അലിഅക്ബർ ഉദ്ഘാടനം ചെയ്തു. അഡ്വ.എ.എൻ. സന്തോഷ്, പി.ആർ. മുരളീധരൻ, എൻ.എ. മണി, വി.കെ. പ്രകാശൻ, പി.കെ.സുധീർ, പി.എസ്.സതീഷ്, കെ.വി.അനിൽകുമാർ, എൻ.വി.മഹേഷ്, ഇ.പി. സുരേഷ്, വി.കെ.പ്രസാദ്, അനിൽ പാലത്തിങ്കൽ, കെ.ടി.സാജൻ എന്നിവർ സംസാരിച്ചു. തുടർന്ന് തൊഴിലാളികളുടെ ഗാനമേളയും കവിതാലാപനവും കലാപരിപാടികളും അരങ്ങേറി.