ഫോർട്ട്കൊച്ചി: ലോകനാടക ദിനാഘോഷ സമിതിയുടെ ആഭിമുഖ്യത്തിൽ പള്ളത്ത് രാമൻ സാംസ്കാരിക കേന്ദ്രത്തിൽ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. മൺമറഞ്ഞ കലാകാരന്മാർക്ക് പ്രണാമർപ്പിച്ചുള്ള ഫോട്ടോ പ്രദർശനം സ്ഥിരംസമിതി അദ്ധ്യക്ഷ ഷീബലാൽ ഉദ്ഘാടനം ചെയ്‌തു.

സിനിമ നാടകഗാനങ്ങൾ ഉൾപ്പെടുത്തിയുള്ള ഗാനമഞ്ജരി, ലഘുനാടകങ്ങളായ ഇ.സി.ജി അനാഥത്വം, എന്റെ പൊന്നുമോൻ, ഹാസ്യനാടകം എനിക്ക് ഗുസ്തി പഠിക്കേണ്ട എന്നിവയും ജുലിയസ് സീസർ എന്ന ചവിട്ടുനാടകവും പള്ളുരുത്തി നീലാംബരൻ മാസ്റ്ററുടെ നേതൃത്വത്തിൽ നൃത്തനൃത്ത്യങ്ങളും അവതരിപ്പിച്ചു.

ചിത്രകാരൻ ക്യാപ്‌ടൻ ലുഡ് വിക്കിന്റെ സ്മരണാർത്ഥമുള്ള 25,000 രൂപയുടെ കാഷ് അവാർഡും മെമന്റോയും ജോസ് പൊന്നന് സമർപ്പിച്ചു. സംഗീതജ്ഞൻ ഗോവിന്ദൻകുട്ടി ഭാഗവതർ, സാംസ്‌കാരിക പ്രവർത്തകൻ പി.ഇ.ഹമീദ്,​ ഗുരുപൂജ അവാർഡ് ജേതാവ് ജോർജ് കണക്കശേരി, കലാശ്രീ ബ്രിട്ടോ വിൻസെന്റ് എന്നിവരെ ആദരിച്ചു. സമാപന സമ്മേളനം മേയർ എം.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ക്യാപ്‌ടൻ കെ.വി. സാബു അദ്ധ്യഷനായി.

സ്വാഗതസംഘം ജനറൽ കൺവീനർ കൊച്ചിൻ വർഗീസ്, ഇടക്കൊച്ചി സലിം കുമാർ, കവയിത്രി സുൽഫത്ത് ബഷീർ, ജോണി ബേസിൽ, ഹാഷിം ഖാൻ, സി.എം.ഇബ്രാഹിംകുട്ടി, ഓസ്റ്റിൻ തമ്പി, ബിജു ജോസഫ്, ഗീത ചന്ദ്രൻ,​ ജനറൽ സെക്രട്ടറി കെ.എ.ഫെലിക്സ്,​ സ്വാഗതസംഘം ചെയർമാൻ ബ്രിട്ടോ വിൻസന്റ് എന്നിവർ സംസാരിച്ചു.