
പെരുമ്പാവൂർ: വെങ്ങോല പഞ്ചായത്ത് നിർമ്മിക്കുന്ന ബഡ്സ് സ്‌കൂളിന്റെ ശിലാസ്ഥാപനവും നിർമ്മാണ ഉദ്ഘാടനവും ബെന്നി ബഹനാൻ എം.പി നിർവഹിച്ചു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻവർ അലി, ജില്ലാ പഞ്ചായത്തംഗം കെ.എ. നാസർ, പഞ്ചായത്ത് പ്രസിഡന്റ് എൻ.ബി ഹമീദ്, വൈസ് പ്രസിഡന്റ് ഷംല നാസർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി എൽസൺ, പഞ്ചായത്ത് അംഗങ്ങളായ ഷിഹാബ് പള്ളിക്കൽ, പി.പി എൽദോസ്, പ്രീതി വിനയൻ, വാസന്തി രാജേഷ്, കെ.ഇ കുഞ്ഞുമുഹമ്മദ്, എ.എം സുബൈർ, ബേസിൽ കുര്യാക്കോസ്, അസിസ്റ്റന്റ് എൻജിനീയർ വിബിൻ തുടങ്ങിയവർ സംസാരിച്ചു. ആറുമാസത്തിനകം നിർമ്മാണം പൂർത്തിയാക്കും.