പെരുമ്പാവൂർ: വെസ്റ്റ് വെങ്ങോല ശാലേം ഭാഗത്ത് കഴിഞ്ഞദിവസമുണ്ടായ കനത്ത കാറ്റിലും മഴയിലും നാശനഷ്ടമുണ്ടായി. വിവിധ സ്ഥലങ്ങളിൽ മരങ്ങളും ചില്ലകളും കാറ്റിൽ ഒടിഞ്ഞുവീണു. കൃഷിയിടങ്ങളിൽ വാഴ, കപ്പ മുതലായവ മറിഞ്ഞുവീണതിനാൽ നിരവധി കർഷകർക്ക് വലിയനഷ്ടമുണ്ടായി. പാനായിൽ അഡ്വ. അരുൺ പോൾ ജേക്കബിന്റെ പറമ്പിൽ റബർ മരങ്ങൾ മറിഞ്ഞതിനെത്തുടർന്ന് രണ്ട് ഇലക്ട്രിക് പോസ്റ്റുകൾ ഒടിഞ്ഞുവീണ് പ്രദേശത്ത് വൈദ്യുതി തകരാറിലായി. ഏറെ വൈകിയാണ് വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചത്.