mut

പെരുമ്പാവൂർ: ചേരാനല്ലൂർ തൊട്ടുചിറയും കൂടാലപ്പാട് കൊടുവേലിചിറയും സംഗമിക്കുന്ന ചേരാനല്ലൂർ മുട്ടങ്ങ തോട് ഓപ്പറേഷൻ വാഹിനി പദ്ധതിയിൽപ്പെടുത്തി സംരക്ഷിക്കണമെന്ന ആവശ്യം ശക്തം. ഏഴ് മീറ്റർ വരെ വീതിയുള്ള മുട്ടങ്ങ തോട് കാടും കൈതയും പായലും മാലിന്യങ്ങളും നിറഞ്ഞ് നീരൊഴുക്കില്ലാത്ത അവസ്ഥയിലാണ്.

എൻജിനീയർ, പഞ്ചായത്ത് പ്രസിഡന്റ്, വില്ലേജ് ഓഫീസർ, കൃഷി ഓഫീസർ, എന്നിവർ അടങ്ങുന്ന സമിതിയുണ്ടെങ്കിലും ഒക്കൽ പഞ്ചായത്തിൽപ്പെട്ട ഈ തോട് നന്നാക്കാൻ ഇതുവരെ നടപടികളൊന്നുമില്ല.