tsa

പെരുമ്പാവൂർ: സംസ്ഥാന സർക്കാർ ആദ്യമായി ഏർപ്പെടുത്തിയ മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്‌കാരത്തിന് ഒക്കൽ ടി.എസ്. കൃഷ്ണപ്രസാദ് അർഹനായി. സംസ്ഥാന സർവകലാശാലകളിൽ നിന്ന് 2020-21 അദ്ധ്യയനവർഷം പഠിച്ചിറങ്ങിയവരിൽ ഉയർന്ന മാർക്കോടെ വിജയിച്ച മിടുക്കർക്ക് വിദ്യാഭ്യാസ വകുപ്പ് നൽകുന്നതാണ് പുരസ്‌കാരം.

ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം തിരുവനന്തപുരത്ത് സംഘടിപ്പിച്ച ചടങ്ങിൽ മുഖ്യമന്ത്രിയിൽ നിന്ന് രക്ഷിതാക്കൾ ഏറ്റുവാങ്ങി. കോതമംഗലം മാർ അത്താനേഷ്യസ് കോളേജിൽ നിന്നാണ് കൃഷ്ണപ്രസാദ് ബി.ടെക് ബിരുദം നേടിയത്. ഒക്കൽ തൂമ്പായിൽ സതീഷ്, പ്രിയ ദമ്പതികളുടെ മകനായ കൃഷ്ണപ്രസാദ് ഉപരിപഠനത്തിനായി ഇപ്പോൾ ജർമ്മനിയിലാണ്.