പെരുമ്പാവൂർ: തൊഴിലുറപ്പ് പദ്ധതി തകർക്കാനുള്ള കേന്ദ്രസർക്കാർ നടപടി അവസാനിപ്പിക്കണമെന്ന് എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ പെരുമ്പാവൂർ ഏരിയാസമ്മേളനം ആവശ്യപ്പെട്ടു. മതിയായ തുക നീക്കി വക്കാതെയും തൊഴിലാളിവിരുദ്ധ ഉത്തരവുവഴി പദ്ധതിപ്രവർത്തനത്തെ തകർക്കാനാണ് കേന്ദ്രശ്രമമെന്ന് സമ്മേളനം കുറ്റപ്പെടുത്തി. സമ്മേളനം ജില്ലാ സെക്രട്ടറി വി.എം. ശശി ഉദ്ഘാടനം ചെയ്തു. സി.എം. അബ്ദുൾ കരീം, ആർ.എം. രാമചന്ദ്രൻ, പി.ടി. ജ്യോതിഷ്‌കുമാർ, ആർ. പുരുഷോത്തമൻ, പ്രീത എൽദോസ്, ബിന്ദു ബിജു, രമ്യ ജയൻ, എ.എൻ. രാജീവ്, കെ.എം. എൽദോ തുടങ്ങിയവർ പങ്കെടുത്തു.