പെരുമ്പാവൂർ: സംസ്ഥാന സർക്കാരിന്റെ മികച്ച സമ്മിശ്ര കർഷകനുള്ള എറണാകുളം ജില്ലാതല കർഷകോത്തമ പുരസ്‌കാരം നേടിയ കെ.ആർ. അരവിന്ദനെ സംസ്‌കാരസാഹിതിയുടെ നേതൃത്വത്തിൽ ആദരിച്ചു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ പൊന്നാടയും പുരസ്‌കാരവും നൽകി. നിയോജകമണ്ഡലം ചെയർമാൻ അജിത് കടമ്പനാട് അദ്ധ്യക്ഷതവഹിച്ചു. മണ്ഡലം പ്രസിഡന്റ് അരുൺ പോൾ ജേക്കബ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.എൻ. സുകുമാരൻ, പഞ്ചായത്ത് പ്രസിഡന്റ് എൻ.ബി. ഹമീദ്, പഞ്ചായത്ത് അംഗങ്ങളായ ഷിഹാബ് പള്ളിക്കൽ, പി.പി എൽദോസ്, ബൂത്ത്പ്രസിഡന്റുമാരായ പി.പി. യാക്കോബ്, പി.എ. ജോസ് തുടങ്ങിയവർ പങ്കെടുത്തു.