
ഫോർട്ടുകൊച്ചി: പരേഡ് മൈതാനം രാത്രികാലങ്ങളിൽ സാമുഹ്യവിരുദ്ധരുടെ താവളമായതോടെ ദുരിതത്തിലായത് മൈതാനത്ത് രാവിലെ കളിക്കാനെത്തുന്ന കായിക താരങ്ങൾ. സാമുഹ്യവിരുദ്ധർ മദ്യപിച്ചശേഷം വലിച്ചെറിഞ്ഞ കുപ്പികൾ മൈതാനത്ത് ഏറെ കാണാം.
രാവിലെ കളിക്കാനെത്തുന്നവരാണ് കുപ്പി ചീളുകൾ പെറുക്കി മാറ്റുന്നത്. ചില്ലുകൾ ഷൂസിലൂടെ തുളഞ്ഞു കയറി പരിക്കേൽക്കുന്നവരുമുണ്ട്. കുട്ടികളുടെ കാൽ ചില്ലുകൊണ്ട് മുറിയുന്നതും സ്ഥിരംകാഴ്ചയാണ്. നേരത്തേ പൊലീസ് പട്രോളിംഗ് ഏർപ്പെടുത്തിയിരുന്നതിനാൽ ശല്യം കുറഞ്ഞിരുന്നു. എന്നാൽ, രണ്ടാഴ്ചയായി വീണ്ടും ശല്യം വർദ്ധിച്ചിരിക്കുയാണ്.
ശനി, ഞായർ രാത്രികളിലാണ് സാമൂഹിക വിരുദ്ധരുടെ ശല്യമേറെ. പൊലീസ് ഇടപെടൽ അനിവാര്യമാണെന്ന് കായികതാരങ്ങൾ പറയുന്നു.