നെടുമ്പാശേരി: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി നവീകരിച്ച കുന്നുകര വയൽക്കര റോഡ് നാളെ വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. മന്ത്രി പി.എ. മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിക്കും.

സംസ്ഥാനത്താകെ 51 റോഡുകളാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. കുന്നുകര കവലയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി പി. രാജീവ് ശിലാഫലകം അനാച്ഛാദനം ചെയ്യും. ഹൈബി ഈഡൻ എം.പിയും മുൻ എം.എൽ.എ വി.കെ. ഇബ്രാഹിം കുഞ്ഞും മുഖ്യാതിഥികളാകും. ജില്ലാ പഞ്ചായത്ത് പ്രഡിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രഡിഡന്റ് ഷൈനി ജോർജ്, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീപ്, കുന്നുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു, കുന്നുകര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൽ ജബ്ബാർ, ജില്ലാ പഞ്ചായത്ത് മെമ്പർ കെ.വി. രവീന്ദ്രൻ, സി.കെ. കാസിം, സി.എം വർഗ്ഗീസ്, ബീന ജോസ്, രമ്യ സുനിൽ, സുധ വിജയൻ, വി.കെ. അനിൽ, സി.യു. ജബ്ബാർ, വി. ആനന്ദൻ, ഇ.എം സബാദ്, സജിമോൻ കോട്ടയ്ക്കൽ, വിഷ്ണുലാൽ ബാബു, അസി.എക്‌സിക്യൂട്ടീവ് എൻജിനീയൻ മുഹമ്മദ് ബഷീർ എന്നിവർ പങ്കെടുക്കും.