seena-haridas

മരട്: മഹാരാജാസ് കോളേജ് അദ്ധ്യാപക രക്ഷാകർത്തൃ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'മെറിറ്റ് ഡേ"യിൽ,​ ഹിന്ദി സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ സീന ഹരിദാസിനെ ആദരിച്ചു. സാഹിത്യകാരനും മഹാരാജാസ് കോളേജ് അദ്ധ്യാപകനുമായിരുന്ന പ്രൊഫ.എം.കെ. സാനുമാസ്റ്റർ മൊമെന്റോ നൽകി. കാൻസർ ചികിത്സാ വിദഗ്ദ്ധൻ പി.വി. ഗംഗാധരൻ, ഡോ.എൻ. രമാകാന്തൻ (ഗവേണിംഗ് ബോഡി ചെയർമാൻ), ഡോ. പൂർണിമ നാരായണൻ (പി.ടി.എ വൈസ് പ്രസിഡന്റ്), എം.എസ്. മുരളി (പി.ടി.എ സെക്രട്ടറി), ഡോ.വി. അനിൽ (പ്രിൻസിപ്പൽ) തുടങ്ങിയവർ സംസാരിച്ചു.

മഹാരാജാസ് കോളേജിൽ നിന്നാണ് സീന ഹരിദാസ് ഗവേഷണം പൂർത്തിയാക്കിയത്. മരട് കുണ്ടുവേലിൽ ലൈനിൽ ആണ് താമസം. പനങ്ങാട് ഹയർ സെക്കൻഡറി സ്ക്കൂൾ അദ്ധ്യാപികയായ സീന ഹരിദാസ് മരട് മേഖല യൂണിയൻ ഒഫ് റെസിഡൻസ് അസോസിയേഷൻ (എം.യു.ആർ.എ) എക്സി.അംഗം, മരട് ഇ.എം.എസ് പബ്ലിക് ലൈബ്രറി എക്സി.അംഗം, മരട് യൂണിറ്റ് പ്രയാഗ് ബാലജനസഖ്യം രക്ഷാധികാരി എന്നീ നിലകളിലും പ്രവർത്തിക്കുന്നു.