sajeev-kartha

ആലുവ: ആലുവ താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ സഹകരണ ബാങ്കുകളിൽ അംഗങ്ങളായ മാരകരോഗങ്ങൾ ബാധിച്ചവരെ സഹായിക്കാനായി രൂപീകരിച്ച സമാശ്വാസനിധിയിൽ നിന്നുള്ള ധനസഹായ വിതരണം സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ (ജനറൽ) എറണാകുളം കെ. സജീവ് കർത്ത നിർവഹിച്ചു.

ആലുവ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ.എ. ചാക്കോച്ചൻ അദ്ധ്യക്ഷനായി. ആലുവ അസി.രജിസ്ട്രാർ (ജനറൽ) മനോജ് കെ. വിജയൻ,​ കുട്ടമശേരി സഹകരണ ബാങ്ക് പ്രസിഡന്റ് എം. മീതിയൻപിള്ള, സർക്കിൾ സഹകരണ യൂണിയൻ അംഗം ജോയ് പോൾ എന്നിവർ സംസാരിച്ചു. സർക്കിൾ സഹകരണ യൂണിയൻ അംഗങ്ങളായ പി.ജെ. അനിൽ, കെ.കെ. ഗോപി, ജോർജ്ജ് കൂട്ടുങ്ങൽ, പി.എ. ഷാജഹാൻ, പി.വി.വിജു, കെ.പി. പോളി, എൻ.സി. ഉഷാകുമാരി, സി.കെ. മുരളീധരൻ തുടങ്ങിയവർ പങ്കെടുത്തു.