church

അങ്കമാലി: മാർപാപ്പയുടെ ആഹ്വാനപ്രകാരം സീറോ മലബാർസഭാ സിനഡ് അംഗീകരിച്ച ഏകീകൃത കുർബാന എറണാകുളം-അങ്കമാലി അതിരൂപത ഉടൻ നടപ്പാക്കണമെന്ന് സീറോ മലബാർ ലെയ്റ്റി അസോസിയേഷൻ മഞ്ഞപ്ര ഫൊറോന സമ്മേളനം ആവശ്യപ്പെട്ടു.

കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെയും മാർപാപ്പയുടെ പ്രതിനിധി കർദിനാൾ ലെയനാർഡോ സാന്ദ്രിയുടെയും കോലം സഭാവിരുദ്ധർ കത്തിച്ചതിൽ സമ്മേളനം പ്രതിഷേധിച്ചു. മഞ്ഞപ്ര ഫൊറോന പാരീഷ് ഹാളിൽ നടന്ന സമ്മേളനം അസോസിയേഷൻ പ്രസിഡന്റ് ജോണി തോട്ടക്കര ഉദ്ഘാടനം ചെയ്തു. ബിജു നെറ്റിക്കാടൻ അദ്ധ്യക്ഷനായി.

ഫൊറോനഭാരവാഹികളായി ജോണി തോട്ടക്കര (പ്രസിഡന്റ്), ബിജു നെറ്റിക്കാടൻ, ഷൈബി പാപ്പച്ചൻ (വൈസ് പ്രസിഡന്റുമാർ), ജോസ് കോളാട്ടുകുടി (സെക്രട്ടറി), ഷിജോ മാടൻ, സണ്ണി കോളാട്ടുകുടി, (ജോയിന്റ് സെക്രട്ടറിമാർ), പാപ്പച്ചൻ തോപ്പിലാൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.