
കൊച്ചി: കൂടൽമാണിക്യ ക്ഷേത്രത്തിൽ നൃത്തത്തിന് വിലക്ക് നേരിടേണ്ടിവന്ന മൻസിയ ശ്യാം കൃഷ്ണന് പിന്തുണ നൽകുമെന്ന് വിശ്വഹിന്ദു പരിഷത്ത് അറിയിച്ചു.
പരിഷത്ത് ആസ്ഥാനമായ കലൂർ പാവക്കുളം ശിവക്ഷേത്രത്തിൽ മൻസിയയ്ക്ക് സ്വീകരണം നൽകാനും നൃത്തം അവതരിപ്പിക്കാനും തീരുമാനിച്ചതായി സംസ്ഥാന പ്രസിഡന്റ് വിജി തമ്പിയും സെക്രട്ടറി വി.ആർ രാജശേഖരനും പ്രസ്താവനയിൽ പറഞ്ഞു. സർക്കാർ നിയന്ത്രണത്തിലുള്ള കൂടൽമാണിക്യം ദേവസ്വം ഏർപ്പെടുത്തിയ വിലക്ക് ഹിന്ദു മതത്തിനും സംസ്കാരത്തിനും വിരുദ്ധമാണ്. ഇക്കാര്യത്തിൽ സാംസ്കാരിക നായകർ മൗനം പാലിക്കുന്നത് ദുരൂഹമാണ്.