കളമശേരി: ദ്വിദിന ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസത്തിൽ ഏലൂർ, കളമശേരി നഗരസഭകളിലെ വ്യാപാര സ്ഥാപനങ്ങളും ബാങ്കുകളും തുറന്നു പ്രവർത്തിച്ചു. സ്വകാര്യവാഹനങ്ങൾ നിരത്തിലിറങ്ങിയതോടെ ജനജീവിതം സാധാരണ നിലയിലായി. ഹോട്ടൽ, പച്ചക്കറി, ബേക്കറി പലചരക്ക് വില്പന കടകളെല്ലാം തുറന്നു. വ്യവസായ ശാലകളിൽ ജോലിക്ക് കയറിയവരുടെ എണ്ണവും വർദ്ധിച്ചു.