paruvaram-kulam

പറവൂർ: കാടുകേറിയും പായൽപിടിച്ചും മലിനമായ പെരുവാരം കിഴക്കേക്കുളം നഗരസഭ കൗൺസിലർ ജി.ഗിരീഷിന്റെ നേതൃത്വത്തിൽ പെരുവാരം ക്ഷേത്രോപദേശക സമിതിയുടെയും നാട്ടുകാരുടെയും സഹകരണത്തോടെ ശുചീകരിക്കുന്നു. നഗരത്തിലെ ഏറ്റവും പഴക്കമുള്ളതും വലിയ ജലസ്രോതസ്സുകളിൽ ഒന്നുമാണിത്.

ശുചീകരിക്കുന്നതോടെ നാട്ടുകാർക്ക് കുളിക്കാനും കുട്ടികൾക്ക് നീന്തൽ പരിശീലിക്കാനും സാധിക്കും. ചുറ്റുമതിലുകളും പടവുകളും പണിയാനും കുളത്തിനുചുറ്റും ടൈലുകൾ നിരത്തിയും അലങ്കാര ബൾബുകൾ സ്ഥാപിച്ചും വിശ്രമ കേന്ദ്രമാക്കി മാറ്റാനും പദ്ധതിയുണ്ടെന്ന് ജി.ഗിരീഷ് പറഞ്ഞു.