കൂത്താട്ടുകളും: പ്രവർത്തനരംഗത്ത് 100 വർഷം പിന്നിട്ട കാക്കൂർ സർവീസ് ബാങ്ക് കാസ്ക്കോ 163 എന്ന ബ്രാൻഡുമായി ഉപഭോക്തൃ വിപണിയിലേക്ക്. ബാങ്കിന്റെ പച്ച വെളിച്ചെണ്ണ ഉത്പാദന യൂണിറ്റ് ഇന്ന് രാവിലെ 11ന് മണിമലക്കുന്ന് കോളേജ് ജംഗ്ഷനിലെ ബാങ്ക് അങ്കണത്തിൽവച്ച് കേരളബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്യും.
ഒലിയപ്പുറം ബാങ്ക് കെട്ടിടത്തിൽ 27.76 ലക്ഷം രൂപ ചെലവിട്ടാണ് കാർഷിക മേഖലയ്ക്കും കർഷകർക്കും പ്രയോജനപ്രദമായ സംരംഭം ആരംഭിക്കുന്നത്. ബാങ്ക് പ്രസിഡന്റ് അനിൽ ചെറിയാൻ അദ്ധ്യക്ഷനാകും. സെയിൽസ് ഔട്ട്‌ലെറ്റ് അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്യും ആദ്യവില്പന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിർവഹിക്കും. ജില്ലയിലെ മികച്ച കർഷകരെ മുൻ എം.എൽ.എ ,എം. ജെ.ജേക്കബും നിർവഹിക്കും. കൃഷി വകുപ്പിന്റെ സഹായമായ 13 ലക്ഷം രൂപ ആത്മ പ്രോജക്ട് ഓഫീസർ ഷീല പോൾ കൈമാറും.