അങ്കമാലി: ടൗണിൽ ബാങ്ക് ജംഗ്ഷനിൽ വാഹനാപകടങ്ങൾ ഒഴിവാക്കാനായി മുന്നറിയിപ്പ് ലൈറ്റുകൾ അടിയന്തരമായി സ്ഥാപിക്കണമെന്ന് ദേശീയപാത അതോറിട്ടിയോട് നഗരസഭ ചെയർമാൻ റെജി മാത്യു, കൗൺസിലർ ലക്സി ജോയ് എന്നിവർ ആവശ്യപ്പെട്ടു. ജംഗ്ഷനിൽ വാഹനങ്ങളെ നിയന്ത്രിക്കാൻ സംവിധാനങ്ങളൊന്നുമില്ല. സെന്റ് ജോർജ്ജ് ബസിലിക്ക, സെന്റ് മേരീസ് സൂനോറോ കത്തീഡ്രൽ എന്നിവിടങ്ങളിലേക്ക് കാൽ നടയായും വാഹനത്തിൽ പോകുന്നവരുമാണ് കൂടുതലും അപകടത്തിൽ പെടുന്നത്.