അങ്കമാലി: കിടങ്ങൂർ വി.ടി. സ്മാരക ട്രസ്റ്റിന്റെയും വി.ടി. ഭട്ടതിരിപ്പാട് ഗ്രന്ഥശാലയുടെയും സംയുക്താഭിമുഖ്യത്തിൽ വി.ടിയുടെ 126-ാം ജന്മദിനം ആഘോഷിച്ചു. കഥാകൃത്ത് അശോകൻ ചെരുവിൽ പ്രഭാഷണം നടത്തി.
ട്രസ്റ്റ് ചെയർമാൻ പ്രൊഫ.എം. തോമസ് മാത്യു അദ്ധ്യക്ഷനായി. എം. ഉണ്ണിക്കൃഷ്ണൻ, മുകേഷ് വാര്യർ, കെ.എൻ. വിഷ്ണു എന്നിവർ സംസാരിച്ചു.