പറവൂർ: സംസ്ഥാന ജൂനിയർ വോളിബാൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ തൃശൂരും പെൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോടും ജേതാക്കളായി. എല്ലാ മത്സരവും വിജയിച്ചാണ് കോഴിക്കോടും തൃശൂരും ഒന്നാമതെത്തിയത്. എറണാകുളവും തിരുവനന്തപുരവും രണ്ടാമതെത്തി. സംസ്ഥാന വോളിബാൾ അസോസിയേഷൻ സെക്രട്ടറി സി.സത്യൻ, ഇന്ത്യൻ വോളിബാൾ ടീം മുൻ ക്യാപ്ടൻ വി.എ. മൊയ്തീൻ നൈന എന്നിവർ ജേതാക്കൾക്ക് ട്രോഫികൾ സമ്മാനിച്ചു.