
അങ്കമാലി: മൂക്കന്നൂർ കൂട്ടാല കൂട്ടത്തിന്റെ മൂന്നാമത് വാർഷികം റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എട്ടാം വാർഡ് മെമ്പർ ഗ്രേസി ടീച്ചർ, ജയ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. 70 വയസ് പിന്നിട്ട ഏഴ് കർഷകരെ ആദരിച്ചു. കൂട്ടാല കൂട്ടത്തിന്റെ നൂറോളം കുടുംബാംഗങ്ങൾ നേത്രദാന പത്രിക എം.എൽ.എയ്ക്ക് സമർപ്പിച്ചു. ജോസ് പറപ്പള്ളി, വിനിൽ വർഗീസ്, ബിജു പാറയ്ക്കൽ, വിൽസൺ കൈപ്രമ്പാടൻ, സുനിൽ പുതുശേരി എന്നിവർ നേതൃത്വം നൽകി