
പറവൂർ: തെരുവുനായയുടെ കടിയേറ്റ് രണ്ടുപേർക്ക് പരിക്ക്. നഗരത്തിലെ ട്രാഫിക്ക് ഹോംഗാർഡ് എം.ജെ തോമസ് (51), പെരുമ്പടന്ന ഗവ.എൽ.പി സ്കൂൾ അദ്ധ്യാപിക ഇന്ദുലേഖ (40) എന്നിവർക്കാണ് പരിക്ക്. രാവിലെ ആറോടെ സമീപത്തെ കടയ്ക്കുസമീപം ഫോൺ ചെയ്‌തുനിൽക്കവേയാണ് തോമസിന് കടിയേറ്റത്.
കെ.എം.കെ കവലയിലെ പെട്രോൾപമ്പിൽ വച്ചാണ് ഇന്ദുലേഖയ്ക്ക് കടിയേറ്റത്. ഇരുവരും താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നടത്തിയശേഷം എറണാകുളം ജനറൽ ആശുപത്രിയിലെത്തി കുത്തിവയ്പ്പെടുത്തു.