
പറവൂർ: പുത്തൻവേലിക്കര പഞ്ചായത്തിലെ ഇന്ദിരാഗാന്ധി റോഡിന്റെ ഉദ്ഘാടനം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് റോസി ജോഷി അദ്ധ്യക്ഷത വഹിച്ചു. രജനി ബിബി, പി.എൽ.ഫ്രാൻസിസ്, ടി.എസ്. സനീഷ്, ഫ്രാൻസിസ് വലിയപറമ്പിൽ, പി.കെ. ഉല്ലാസ്, സുനിൽ കുന്നത്തൂർ തുടങ്ങിയവർ പങ്കെടുത്തു.