
പെരുവ: എസ്.എൻ.ഡി.പി യോഗം 125-ാം നമ്പർ ശാഖാ യോഗത്തിന്റെ കീഴിലുള്ള കുന്നപ്പള്ളി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി നിർമ്മിക്കുന്ന പുതിയ ശ്രീകോവിലിന്റെ ഉത്തരം വയ്പ് ചടങ്ങ് ക്ഷേത്രം മേൽശാന്തി മുളക്കുളം അഖിൽ ശാന്തി, ചന്തിരൂർ കർമ്മാലയം മോഹനൻ ആചാരി, ക്ഷേത്രം ശില്പി മേക്കടമ്പ് സുമേഷ്, ചന്തിരൂർ ശ്രീകർമ്മ ആചാരി എന്നിവരുടെ കാർമികത്വത്തിൽ നടന്നു. ക്ഷേത്ര നിർമ്മാണ കമ്മിറ്റി ഭാരവാഹികളും ശാഖാ യോഗം ഭാരവാഹികളും വനിതാ സംഘം ഭാരവാഹികളും നേതൃത്വം കൊടുത്തു. നൂറുകണക്കിന് ഭക്ത ജനങ്ങളും പങ്കെടുത്തു.