
കൊച്ചി: അസംഘടിത തൊഴിലാളി ക്ഷേമനിധി ബോർഡിൽ സ്ഥിരം ജീവനക്കാരെ നിയമിക്കണമെന്ന് കേരള അസംഘടിത തൊഴിലാളി സംഘം ഫെഡറേഷൻ സെക്രട്ടറി എസ്. ശ്രീകുമാർ ആവശ്യപ്പെട്ടു. സംഘം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരവാഹികളായി എം.പി. പ്രദീപ്കുമാർ (പ്രസിഡന്റ് ), എ.ഡി. അനിൽകുമാർ, ടി.എസ്. റെജി, കെ.കെ. മോഹനൻ, കെ.ടി അയ്യപ്പൻ, ശരൺ (വൈസ് പ്രസിഡന്റ്), എ.ടി. സജീവൻ (ജനറൽ സെക്രട്ടറി ), ഷീബ മാഗ്ലിൻ, കെ.ആർ. സോമൻ, രഞ്ജിത്, പി.എ. രതീഷ്, അജയൻ, ദീപു, ബിനു പുത്തൻവേലിക്കര (ജോയിൻ സെക്രട്ടറി), എൻ.ബി രതീഷ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.