കാലടി: കാലടിയിൽ കടകമ്പോളങ്ങൾ പൂർണമായും അsഞ്ഞുകിടന്നു. സ്വകാര്യ ബസുകൾ ഓടിയില്ല. ബാങ്കുകളും കാഞ്ഞൂരിലെ ആസാദ് സൂപ്പർമാർക്കറ്റും സമരസമിതി അടപ്പിച്ചു. ചില പെട്രൊൾ പമ്പുകൾ തുറന്നെങ്കിലും പിന്നീട് അടച്ചു. എയർപോർട്ട് വാഹനങ്ങൾ സർവ്വീസ് നടത്തി. സ്വകാര്യ കാറുകളെയും വിവാഹപാർട്ടിയെയും തടഞ്ഞില്ല.

ടാക്സി വാഹനങ്ങളെ തടഞ്ഞ് തിരിച്ചയച്ചു. സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ പ്രകടനവും പൊതുസമ്മേളനവും നടന്നു. എം.ടി.വർഗ്ഗീസ്,പി.എൻ.അനിൽ കുമാർ, ബേബി കാക്കശ്ശേരി, സംയുക്ത സമരസമിതി കോ-ഓർഡിനേഷൻ സംസ്ഥാന കമ്മിറ്റി കൺവീനർ ടി.പി.ജോർജ്,കെ.എസ്. ദീലീപ് എന്നിവർ നേതൃത്വം നൽകി.