
ആലുവ: ദ്വിദിന ദേശീയ പണിമുടക്ക് രണ്ടാംദിവസം ആലുവയിൽ ഭാഗീകം. ഒട്ടേറെ കടകമ്പോളങ്ങൾ തുറന്നുപ്രവർത്തിച്ചു. നിരത്തുകളിൽ സ്വകാര്യ വാഹനങ്ങളുടെ എണ്ണവും കൂടുതലായിരുന്നു.
രണ്ടാംദിവസത്തെ സമരം ആലുവ മാർക്കറ്റിനുമുമ്പിലെ സമരകേന്ദ്രത്തിൽ സി.ഐ.ടി.യു സംസ്ഥാന സമിതിയംഗം ടി.വി. സൂസൻ ഉദ്ഘാടനം ചെയ്തു.
ഐ.എൻ.ടി.യു.സി നേതാവ് ആനന്ദ് ജോർജ് അദ്ധ്യക്ഷനായിരുന്നു. സംയുക്ത സമരസമിതി ജില്ല ചെയർമാനും ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റുമായ കെ.കെ. ഇബ്രാഹിം കുട്ടി, വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ എ. ഷംസുദ്ദീൻ, പി. നവകുമാരൻ, എ.പി. പോളി, ജുബിൻ, മാത്യു ജോർജ്, നാസർ മുട്ടത്തിൽ, പി.എം. സഹീർ, മുഹമ്മദ് സഹീർ, പോളി ഫ്രാൻസിസ് തുടങ്ങിയവർ സംസാരിച്ചു. ലളിതഗാനം, മാപ്പിളപ്പാട്ട്, ഓട്ടംതുള്ളൽ, വിപ്ലവഗാനം തുടങ്ങിയ കലാപരിപാടികളും അവതരിപ്പിച്ചു.