
കൊച്ചി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ മുഖ്യകേന്ദ്രത്തിലും പ്രാദേശിക കാമ്പസുകളിലും 2022-2023 അദ്ധ്യയന വർഷത്തെ എം.എ, എം.എസ്.സി, എം.എസ്.ഡബ്ലിയു, എം.എഫ്.എ, എം.പി.ഇ.എസ്, പി.ജി ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷകൾ മേയ് അഞ്ച് മുതൽ 11 വരെ നടക്കും. മേയ് 21ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് എം.എ, എം. എസ്.സി, എം.എസ്.ഡബ്ലിയു കോഴ്സുകളിലേയ്ക്ക് അപേക്ഷിക്കാം. അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രിൽ 22. www.ssus.ac.in .