school
പഠനോകരണപ്രദർശനം നടത്തിയ വിദ്യാർത്ഥികൾ അദ്ധ്യാപകരോടൊപ്പം

രാമമംഗലം: രാമമംഗലം ഹൈസ്കൂൾ വിദ്യാർത്ഥികളുടെ പഠനോപകരണങ്ങളുടെ പ്രദർശനം ശ്രദ്ധേയമായി. കാറ്റാടിയന്ത്രം,ശ്വാസകോശത്തിന്റെ പ്രവർത്തനമാതൃക, ഗണിതരൂപങ്ങൾ, ഗണിത മാസികകൾ, കുട്ടികളുടെ സ്വതന്ത്ര രചനകൾ, ബഹിരാകാശപേടകം തുടങ്ങിയവ പ്രദർശിപ്പിച്ചു. ഹെഡ്മാസ്റ്റർ മണി പി. കൃഷ്ണൻ സമ്മാനങ്ങൾ വിതരണം ചെയ്തു. അദ്ധ്യാപകരായ ഹരീഷ് ആർ. നമ്പൂതിരിപ്പാട്, എം.ടി. എൽസി, എം.എസ്. രമ്യ, സിനി സി. ഫിലിപ്പ്, സുമ. എൻ, എസ് ജയചന്ദ്രൻ, ഷൈജി.കെ ജേക്കബ്, എൻ. ബിന്ദു എന്നിവർ സംസാരിച്ചു.